അർജുൻ ആയങ്കിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്

Global Indian Writer · August 8, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയായ അർജുൻ ആയങ്കിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്. ആയങ്കി സംസ്ഥാനം വിട്ടുപോകാൻ സാധ്യതയില്ലെന്നും ഉടനെ തന്നെ പിടികൂടാനാകുമെന്നുമാണ് പൊലീസിന്‍റെ നിഗമനം. തെരച്ചിൽ പുരോഗമിക്കുമ്പോഴും സമൂഹമാധ്യമങ്ങൾ വഴി ആയങ്കി നിരന്തരം പ്രതികരണം നടത്തുന്നത് പലരുടെയും സഹായത്തോടെയാണെന്നും പൊലീസ് വിലയിരുത്തുന്നുണ്ട്.


തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്ത ആയങ്കിയുടെ സഹോദരൻ അഖിലിനെയും മറ്റ് സുഹൃത്തുക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്തുവരികയുമാണ്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെയും ആഭ്യന്തരമന്ത്രിയെയും സമൂഹ്യമാധ്യമ പോസ്റ്റുകളിലൂടെ വെല്ലുവിളിച്ച പശ്ചാത്തലത്തിലാണ് ആയങ്കിയെ പിടികൂടാൻ പൊലീസ് ശ്രമം ഊർജിതമാക്കിയത്.

Share this story

Leave a Comment

Your comment will be visible after admin approval.