തിരുവനന്തപുരം: ആസ്ത്രേലിയയിലേക്കുള്ള വിസ ലഭിക്കാത്തതിനാൽ മോഹൻലാലിന്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റിവെച്ചു. ലാൽ ഒഴികെയുള്ള താരങ്ങൾ ആസ്ത്രേലിയയിൽ എത്തിയിരുന്നു. ഗായിക കെ.എസ് ചിത്ര, മനോജ് കെ. ജയൻ അടക്കമുള്ളവർ എത്തിയെങ്കിലും മോഹൻലാലിന് വിസ ലഭിച്ചിരുന്നില്ല.
ആസ്ത്രേലിയൻ വിസക്കുള്ള കർശന വ്യവസ്ഥകൾ മൂലമാണ് മോഹൻലാലിന് വിസ ലഭിക്കാതിരുന്നത്. സങ്കടകരമായ അവസ്ഥയാണെന്നും ഷോ മറ്റൊരു ദിവസം ഉണ്ടാവുമെന്നും മോഹൻലാൽ പ്രതികരിച്ചു.
Leave a Comment
Your comment will be visible after admin approval.