അന്നമ്മ ഇട്ടി ഡാളസിലെ കാരോൾട്ടണിൽ അന്തരിച്ചു

Global Indian Writer · August 8, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

കാരോൾട്ടൻ:കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ മുൻ സെക്രട്ടറി ശ്രീ ചാക്കോ ഇട്ടിയുടെ പത്നി അന്നമ്മ ഇട്ടി ആഗസ്ത് 7 വെള്ളിയാഴ്ച വൈകീട്ട് അന്തരിച്ചു . കേരള അസോസിയേഷന്റെ വിവിധ കമ്മിറ്റികളിലും നേതൃനിരയിലും ഭർത്താവിനൊപ്പം വർഷങ്ങളായി സജീവമായി സേവനമനുഷ്ഠിച്ചിരുന്ന ഇവർ, ഡാലസിലെ സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. ടെക്സസ് ഇർവിങിലെ സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയിലെ സജീവ ഭക്തരായ അംഗങ്ങളാണ് ഇവരുടെ കുടുംബം.

പത്തനംതിട്ട കൂറ്റൂർ സ്വദേശികളാണ് പരേതയുടെ കുടുംബം.

മക്കളും മരുമക്കളും:
ആനി കുര്യൻ (ജോമോൾ) & റവ. ഫാ. ജോസഫ് കുര്യൻ (ബിജു അച്ചൻ) ആരമ്മമ്മൂട്ടിൽ
ജോയ്‌സ് എബ്രഹാം & വിനിൽ പാലുതറ (ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്കാ പള്ളി അംഗങ്ങൾ)

പൊതുദർശനത്തിന്റെയും സംസ്കാര ചടങ്ങുകളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Share this story

Leave a Comment

Your comment will be visible after admin approval.