സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. കേന്ദ്ര പ്രോട്ടോകോൾ അനുസരിക്കില്ല. കേരളത്തിൽ വന്ദേമാതരം രണ്ടുവരി മാത്രമേ ഉണ്ടാകൂ. സത്യപ്രതിജ്ഞയ്ക്കുള്ള വന്ദേമാതരം രണ്ട് വരി മാത്രമായിരുന്നു. ഗവർണർ പങ്കെടുത്ത പരിപാടിയായതിനാലാണ് അത് നടന്നത്.
ഗവർണർ പങ്കെടുക്കുന്ന മറ്റു പരിപാടികളിലും അതുതന്നെയാണ് നടക്കുന്നത്. ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥൻ മാത്രം. കേന്ദ്ര നിർദ്ദേശം താഴെത്തട്ടിലേക്ക് നൽകേണ്ടിവരും. എന്നാൽ അതല്ല സർക്കാർ നിലപാടെന്നും കെ മുരളീധരൻ വ്യക്തമാക്കി. ആയങ്കിയെ പിടികൂടും എന്നുള്ളത് ഉറപ്പായിരുന്നു. കുറച്ച് ഷോ കാണിച്ച് നടന്നെന്ന് മാത്രം. ഒളിവിലിരുന്ന് പോസ്റ്റിടാൻ ആർക്കും കഴിയുമായിരുന്നുവെന്നും മുരളീധരൻ വിമർശിച്ചു.
Leave a Comment
Your comment will be visible after admin approval.