ചെന്നൈ: സര്‍ക്കാര്‍ പരിപാടികളില്‍ സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കുന്നതിനായുള്ള പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ. മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേനയാണ് പാസായത്.
എഐഡിഎംകെ, ഡിഎംകെ ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പ്രമേയത്തെ പിന്തുണച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന വ്യവസ്ഥ.
Leave a Comment
Your comment will be visible after admin approval.