തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥിനികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ് ഇന്ന് തിരുവനന്തപുരം സിറ്റി സൈബർ പൊലീസിന് മുന്നിൽ ഹാജരാകും. അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ ടി.ജി മോഹൻദാസ് കാര്യമായി സഹകരിച്ചിരുന്നില്ല. തുടർന്നാണ് കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടത്.
എന്നാൽ, ജാമ്യം അനുവദിച്ച കോടതി തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും ടി.ജി മോഹൻദാസിന്റെ ജാമ്യ വ്യവസ്ഥയിലുണ്ട്. പ്രതിയുടെ പ്രായവും ആരോഗ്യവും പരിഗണിച്ചാണ് ജാമ്യം അനുവദിക്കുന്നതെന്ന് തിരുവനന്തപുരം അഡീഷണല്‍ ജീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു.
Leave a Comment
Your comment will be visible after admin approval.