ന്യൂഡൽഹി: രാജ്യത്ത് മുസ്‌ലിംകൾക്കും ഇസ്‌ലാമിക ആചാരങ്ങൾക്കും മദ്രസ വിദ്യാഭ്യാസത്തിനുമെതിരെ ബിജെപി ജനപ്രതിനിധികൾ നടത്തുന്ന വർഗീയ പരാമർശങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. കേശവ് പ്രസാദ് മൗര്യ, ഹിമന്ത ബിശ്വ ശർമ, അഗ്നിമിത്ര പോൾ, സുരേഷ് പാസി, സുവേന്ദു അധികാരി, എൻ. രവികുമാർ, ഗിരിരാജ് സിങ് തുടങ്ങിയ ബിജെപി നേതാക്കളുടെ വിവിധ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്.
മദ്രസ വിദ്യാഭ്യാസത്തെ തീവ്രവാദവുമായോ കുറ്റകൃത്യങ്ങളുമായോ ബന്ധപ്പെടുത്തുന്ന ആരോപണങ്ങൾ, മുസ്‌ലിംകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനകൾ, മുസ്‌ലിംകളുടെ ദേശസ്നേഹത്തെയും പൗരത്വത്തെയും സംശയത്തിലാക്കുന്ന പരാമർശങ്ങൾ എന്നിവ രാജ്യത്ത് ആശങ്കാജനകമായ സാഹചര്യം സൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി
Leave a Comment
Your comment will be visible after admin approval.