രാജ്യത്തുടനീളം പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പണിമുടക്കി

Global Indian Writer · August 11, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: രാജ്യത്തുടനീളം പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പണിമുടക്കി. സെര്‍വര്‍ തകരാറാണ് കാരണമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ഒരാള്‍ക്ക് പോലും സേവനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. നൂറുകണക്കിനാളുകളാണ് മണിക്കൂറുകളോളം കാത്തുനിന്ന് വലയുന്നത്.

ഫീസ് അടച്ച് കൃത്യമായ സമയത്ത് സ്ലോട്ട് ബുക്ക് ചെയ്ത് എത്തിയവരാണ് ഇപ്പോള്‍ മടങ്ങി പോകേണ്ട ദുരവസ്ഥയിലായിരിക്കുന്നത്. പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെ പ്രത്യേക സോഫ്റ്റ്വെയറിലേക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്തതാണ് പ്രധാന തടസ്സം.

Share this story

Leave a Comment

Your comment will be visible after admin approval.