അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Global Indian Writer · August 11, 2026 · 1 min read · 0 Comments · 0 Shares

എൽപിഎസ്ടി ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. 45 ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്. അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ റിപ്പോർട്ട് തയ്യാറാക്കും. അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നത് പരിഗണിക്കും.

പ്രധാന അധ്യാപകരുടെ ക്ലാസുകൾ എടുക്കുന്ന അധ്യാപക തസ്തിക പിഎസ്‌സി വഴിയാക്കുന്ന നിയമസാധുത പരിശോധിക്കും. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നത് പരിശോധിക്കും. തസ്തികകൾ ഇല്ലാതെ നോട്ടിഫിക്കേഷൻ ഇറക്കുന്നത് പരിശോധിക്കാൻ പിഎസ്സിയോട് ആവശ്യപ്പെടും. ഡിവിഷൻ ഇല്ലാതാകുന്നത് മൂലം സർവീസിൽ കയറുന്ന ഒരു അധ്യാപകനും ജോലി നഷ്ടപ്പെടില്ലെന്ന് ഉറപ്പുനൽകി.ആലപ്പുഴയിൽ ഉണ്ടായ പിരിച്ചുവിടൽ അംഗീകരിക്കാൻ ആകാത്തതെന്നും മന്ത്രി വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.