തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്‍റീന ഫുട്ബാൾ ടീമിനെയും കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിലെ നികുതിവെട്ടിപ്പ് അന്വേഷിക്കുന്ന ജി.എസ്.ടി പ്രത്യേക സംഘം രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്ന് സൂചന. ഡെപ്യൂട്ടി കമീഷണർ സി. ബ്രിജേഷിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മുൻസർക്കാറിന്‍റെ കാലത്തെ നികുതിവെട്ടിപ്പുകൾ പരിശോധിക്കാൻ രൂപവത്കരിച്ച സംഘമാണിത്. തിങ്കളാഴ്ച സംഘം അന്വേഷണ നടപടികളിലേക്കു കടക്കും.
Leave a Comment
Your comment will be visible after admin approval.