ഡാലസ് :- അമേരിക്കൻ മലയാളി എഴുത്തുകാരനായ ബാജി ഓടംവേലിയുടെ ‘മരുക്കാട്ടിലെ കാവൽക്കാരൻ’ എന്ന പുതിയ കഥാസമാഹാരത്തിൻ്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ ടി. ഡി. രാമകൃഷ്ണൻ നിർവ്വഹിച്ചു. 2026 ഓഗസ്റ്റ് 15 ആം തീയതി ശനിയാഴ്ച രാവിലെ 10.30 ന് ഡാലസ് കേരള അസോസിയേഷൻ ഹാളിലാണ് പ്രകാശനം നടന്നത്.
കേരള ലിറ്റററി സൈസൈറ്റി പ്രസിഡൻ്റ് അനശ്വർ മാമ്പിള്ളി ആദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ പുസ്തകത്തിൻ്റെ കോപ്പി എഴുത്തുകാരനും ലാനയുടെ മുൻ പ്രസിഡൻ്റുമായ ജോസ് ഓച്ചാലി ഏറ്റു വാങ്ങി. കേരള അസോസിയേഷൻ പ്രസിഡൻ്റ് ഷിജു എബ്രഹാം, സണ്ണി മാളിയേക്കൽ, പി. പി. ചെറിയാൻ, സി. വി. ജോർജ്ജ്, സാറാ ചെറിയാൻ, മീനു എലിസബത്ത്, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. കേരള അസോസിയേഷൻ സെക്രട്ടറി മഞ്ചിത്ത് കൈനിക്കര നന്ദി പ്രകാശിപ്പിച്ചു. കേരള അസോസിയേഷൻ ലൈബ്രറിയ്‌ക്കും പുസ്തകത്തിൻ്റെ കോപ്പി നൽകി.

ബാജിയുടെ 25 കഥകൾ, മരുപ്പൊട്ടൽ (നോവൽ) എന്നീ സാഹിത്യസൃഷ്ടികൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പവിഴമഴ (കവിത), മണൽ മർമ്മരം (കവിത), മണൽക്കാട് പൂക്കുമ്പോൾ (കഥ) എന്നീ പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു. ബഹ്റൈനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 4 പി. എം. ന്യൂസ് പേപ്പറിൽ അഞ്ചുവർഷത്തോളം കോളമിസ്റ്റായിരുന്നു. ദല – കൊച്ചുവാവ സാഹിത്യ പുരസ്കാരം, സ്പന്ദനം സാഹിത്യ പുരസ്കാരം, ഗാന്ധി സേവാ സമാജ് നോവൽ പുരസ്കാരം, മാർത്തോമ്മാ പ്രതിഭാ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
കേരള ലിറ്റററി സൊസൈറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. അമേരിക്കൻ മലയാളി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളേയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പുസ്തകപരിചയം എന്ന പക്തി ഇമലയാളിയിൽ 25 ലക്കത്തിലെത്തി നിൽക്കുന്നു.

ഡാലസിലെ മെക്കന്നിയിലാണ് ബാജി ഓടംവേലി കുടുംബ സമേതം താമസിക്കുന്നത്. ഭാര്യ :- മിനി വറുഗീസ്, മക്കൾ :- ഡാൻ കോശി, ദയ അന്ന email :- bajikzy@yahoo.com
ബാജി ഓടംവേലിയുടെ 20 കഥകളുടെ ഈ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് പത്തനംതിട്ടയിലുള്ള സാഹിതി പബ്ളിക്കേഷ്ണസാണ്. സാമുവേൽ പനവേലിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
ബാജി ഓടംവേലി ( 915 613 6566 )
Leave a Comment
Your comment will be visible after admin approval.