മലയാളികൾക്ക് അഭിമാനമായി യുകെയുടെ ഭരണരംഗത്ത് വീണ്ടും മലയാളി സാന്നിധ്യം. പത്തനംതിട്ട കോന്നി സ്വദേശിയായ ആശിഷ് മാത്യുവാണ് യുകെയിലെ നീധാം മാർക്കറ്റ് ടൗൺ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. കൗൺസിലിൽ ഉണ്ടായ ഒഴിവിനെ തുടർന്നാണ് ആശിഷ് കോ–ഓപ്ഷൻ നടപടിയിലൂടെ കൗൺസിലറായത്.
‘ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകുന്നതിനും അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഈ നിയോഗം ഉപയോഗിക്കുന്നതെന്ന്’, ആശിഷ് മനോരമ ഓൺലൈനിനോട് പറഞ്ഞു. ഭാര്യ ജെന്‍സിക്കും മകൾ അദിയയ്ക്കുമൊപ്പമാണ് ആശിഷ് യുകെയിൽ താമസിക്കുന്നത്. ജോലിക്കൊപ്പമുള്ള ആശിഷിന്റെ സാമൂഹ്യ സേവനത്തിന് പിന്തുണയായി കുടുംബവും ഒപ്പമുണ്ട്.
നാട്ടിലെ ഉപതിരഞ്ഞെടുപ്പിന് സമാനമായ സാഹചര്യത്തിലാണ് ഈ നിയോഗത്തിലേക്ക് വന്നത്. കോഓപ്ഷൻ നടപടിയിലൂടെ തിരഞ്ഞെടുപ്പിലേക്ക് പോയി. അങ്ങനെയാണ് ഈ സ്ഥാനത്ത് എത്തിയത്
Leave a Comment
Your comment will be visible after admin approval.