പി പി ചെറിയാൻ
ഹോളിവുഡ്: ഹോളിവുഡ് ടെലിവിഷൻ പരമ്പരകളായ ‘ഹീറോസ്’, ‘നാഷ്വിൽ’ എന്നിവയിലൂടെ ശ്രദ്ധേയയായ പ്രശസ്ത താരം ഹെയ്ഡൻ പാനറ്റിയർ (36) അന്തരിച്ചു. താൽക്കാലികമായി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ ബോധരഹിതയായി കണ്ടെത്തിയതിനെ തുടർന്ന് വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകളോ ആക്രമണത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസും കോറോണർ ഓഫീസും അറിയിച്ചു. മരണകാരണം വ്യക്തമാകാൻ കൂടുതൽ പരിശോധനാഫലങ്ങൾ വരേണ്ടതുണ്ട്.
കുട്ടിക്കാലം മുതൽ അഭിനയരംഗത്തുള്ള ഹെയ്ഡൻ, സിനിമകളിലും ടെലിവിഷൻ ഷോകളിലും സജീവമായിരുന്നു. ‘നാഷ്വിൽ’ എന്ന പരമ്പരയിലെ അഭിനയത്തിന് രണ്ട് ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളിലും പരിസ്ഥിതി ക്യാമ്പയിനുകളിലും അവർ സജീവമായി പങ്കെടുത്തിരുന്നു. പ്രമുഖ ചലച്ചിത്ര താരങ്ങളും സഹപ്രവർത്തകരും ഹെയ്ഡന്റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
Leave a Comment
Your comment will be visible after admin approval.