കുവൈത്തിലെ മലയാളി നഴ്സ് ദിവ്യ പ്രശാന്ത് വിടവാങ്ങി

Global Indian Writer · August 18, 2026 · 1 min read · 0 Comments · 0 Shares

പ്രസാദ് തീയാടിക്കൽ

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജാബിർ ആശുപത്രിയിലെ മലയാളി സ്റ്റാഫ് നഴ്സ് ദിവ്യ പ്രശാന്ത് (40) നാട്ടിൽ നിര്യാതയായി. പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം ഏറനാട് സ്വദേശിനിയാണ്.

ജാബിർ ആശുപത്രിയിലെ മൈനർ ഒ.ടി. വിഭാഗത്തിൽ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിച്ചിരുന്ന ദിവ്യ, കഴിഞ്ഞ ഏഴ് മാസമായി അസുഖബാധിതയായതിനെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു.

പ്രശാന്ത് പ്രസാദ് ആണ് ഭർത്താവ്. മകൻ: ശ്രീ ശബരി. പിതാവ്: പങ്കജാക്ഷൻ പിള്ള. മാതാവ്: രമാദേവി.

ദിവ്യയുടെ നിര്യാണത്തിൽ കുവൈത്തിലെ മലയാളി സമൂഹവും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.

Share this story

Leave a Comment

Your comment will be visible after admin approval.