മന്ത്രിമാരുടെ ഡിജിറ്റൽ പ്രകടനം സംബന്ധിച്ച ‘റിപ്പോർട്ട് കാർഡ്’ അവതരിപ്പിച്ച് കേന്ദ്രം: ഒന്നാം സ്ഥാനത്ത് പ്രധാനമന്ത്രി

Global Indian Writer · August 19, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ സോഷ്യൽ മീഡിയയിലെ പ്രകടനവും ജനങ്ങളുമായുള്ള ഡിജിറ്റൽ ഇടപെടലുകളും വിലയിരുത്തിക്കൊണ്ടുള്ള റാങ്കിങ് റിപ്പോർട്ട് പുറത്ത്. ബുധനാഴ്ച നടന്ന കാബിനറ്റ് യോഗത്തിലാണ് മന്ത്രിമാരുടെ ഡിജിറ്റൽ പ്രകടനം സംബന്ധിച്ച ‘റിപ്പോർട്ട് കാർഡ്’ അവതരിപ്പിച്ചത്. ഡിജിറ്റൽ പ്രകടന പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒന്നാം സ്ഥാനത്തെത്തിയത്.

2026 മെയ് ഒന്നുമുതൽ ഓഗസ്റ്റ് 15 വരെയുള്ള മൂന്നര മാസക്കാലത്തെ പ്രവർത്തനങ്ങളാണ് റിപ്പോർട്ടിനായി പരിശോധിച്ചത്. ഇൻസ്റ്റഗ്രാം, എക്സ്, ഫേസ്ബുക് എന്നീ പ്ലാറ്റ്‌ഫോമുകളിലെ മന്ത്രിമാരുടെ പ്രകടനമാണ് വിലയിരുത്തിയത്. ഓരോദിവസവും പങ്കുവെക്കുന്ന പോസ്റ്റുകളുടെ ശരാശരി എണ്ണം, ലഭിക്കുന്ന ലൈക്കുകൾ, ഫോളോവേഴ്‌സിന്റെ എണ്ണം, ഓരോ പോസ്റ്റിനും ലഭിക്കുന്ന പ്രതികരണങ്ങൾ, ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിശ്ചയിച്ചത്.

സർക്കാരിന്റെ നയങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സോഷ്യൽ മീഡിയ കാര്യക്ഷമമായി ഉപയോഗിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു വിശകലനം നടത്തിയത്. യോഗത്തിൽ റിപ്പോർട്ട് വിലയിരുത്തുകയും മന്ത്രിമാരുടെ പ്രകടനം മെച്ചപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിർദേശിക്കുകയും ചെയ്തു.

യുവാക്കളുമായി സംവദിക്കാനും, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ സജീവമാകാനും മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടു. ജനങ്ങളുമായുള്ള സമ്പർക്കം വർധിപ്പിക്കുന്നതിനും ഗവൺമെന്റിന്റെ സന്ദേശങ്ങൾ വേഗത്തിൽ കൈമാറുന്നതിനും ഡിജിറ്റൽ മാധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി.

Share this story

Leave a Comment

Your comment will be visible after admin approval.