അമേരിക്ക 250; പെൻസിൽവേനിയ സ്റ്റാൻലി ജോർജ് മുഖൃ പ്രഭാഷകൻ

Global Indian Writer · August 20, 2026 · 1 min read · 0 Comments · 0 Shares

അനിഷ് മാതൃ

ഫിലദൽഫിയ: പെൻസിൽവേനിയ സ്റ്റേറ്റ് കൺസർവേറ്റീവ് കോലിഷൻ സംഘടിപ്പിക്കുന്ന ‘അമേരിക്ക 250’ വാർഷികാഘോഷത്തിൽ മുഖ്യ പ്രഭാഷകനായി മലയാളിയും റിപ്പബ്ലിക്കൻ പാർട്ടി പൊളിറ്റിക്കൽ സ്റ്റാറ്റർജിസ്റ്റുമായ സ്റ്റാൻലി ജോർജ്.

ആഗസ്റ്റ് 20ന് വൈകിട്ട് ആറരയ്ക്ക് ഫിലദൽഫിയ ഫ്ലൈയിംഗ് ഹോഴ്സ് സെൻ്ററിലാണ് സമ്മേളനം.

‘അമേരിക്ക 250′ ; പൗരാവകാശങ്ങളും ദൗത്യവും’ എന്ന വിഷയത്തിലാണ് പ്രഭാഷണം.

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ സ്ട്രാറ്റജി സംഖത്തിലും , റിപ്പബ്ലിക്കൻ പാർട്ടി തെരഞ്ഞെടുപ്പ് ഉപദേശക സമതിയിലും അംഗമായ ഏക ഇന്ത്യൻ വംശജനാണ് സ്റ്റാൻലി ജോർജ്.

കേരളത്തിൽ കുമ്പനാട് വാക്കേപ്പടിക്കൽ കുടുംബാംഗമാണ്.

Share this story

Leave a Comment

Your comment will be visible after admin approval.