ദമ്മാം: ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സൗദി സമയം ഇന്ന് രാവിലെ 11ന് (ഇന്ത്യൻ സമയം 1.30) പുറപ്പെട്ടേക്കും. രാവിലെ 11ന് പുറപ്പെടുന്ന രീതിയിൽ വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഇന്നലെ പുലർച്ചെ നാലിന് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക തകരാർ മൂലം സർവിസ് ഇന്നത്തേക്ക് മാറ്റിയത്. ഇന്നലെ പുലർച്ചെ നാലിന് പുറപ്പെടേണ്ട വിമാനം പല പ്രാവശ്യം സർവിസിന് ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ പരിഹരിക്കാൻ സാധിച്ചില്ല. ദമ്മാമിലെ കൊടുംചൂടിൽ എയർ കണ്ടീഷൻ ഇല്ലാത്ത വിമാനത്തിൽ നാല് മണിക്കൂർ യാത്രക്കാർക്ക് ഇരിക്കേണ്ടി വന്നിരുന്നു. ഗർഭിണികളും വയോധികരും കുട്ടികളും അടക്കമുള്ളവരാണ് പ്രയാസപ്പെട്ടത്.
Leave a Comment
Your comment will be visible after admin approval.