ഹൂസ്റ്റൺ ക്നാനായ പള്ളിയിൽ സീനിയർ മിനിസ്ട്രിയുടെ ഓണാഘോഷം

Global Indian Writer · August 20, 2026 · 1 min read · 0 Comments · 0 Shares

ബിബി തെക്കനാട്ട്

ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ സീനിയർ മിനിസ്ട്രിയുടെ (Senior Ministry) ആഭിമുഖ്യത്തിൽ ഓണാഘോഷം വിപുലവുമായ പരിപാടികളോടെ ആഘോഷിച്ചു. ഓഗസ്റ്റ് 19-ന് രാവിലെ 9:00 മണിക്ക് അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്.

വിശുദ്ധ കുർബാനയ്ക്ക് ശേഷം സീനിയർ മിനിസ്ട്രിയുടെ ബുധനാഴ്ചകളിലെ പതിവ് പ്രവർത്തനങ്ങൾ നടന്നു. തുടർന്ന് സംഘടനയിലെ വനിതകൾ അവതരിപ്പിച്ച മനോഹരമായ പരമ്പരാഗത തിരുവാതിരക്കളി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സീനിയർ മിനിസ്ട്രി അംഗങ്ങൾതന്നെ തയ്യാറാക്കിയ കേരളീയ തനിമയാർന്ന വിഭവങ്ങൾ അടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.

ഓണത്തിന്റെ പാരമ്പര്യ തനിമ വിളിച്ചോതുന്ന പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തത്. വികാരി ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. ജോഷി വലിയവീട്ടിൽ, സിസ്റ്റർ റജി SJC, ബിബി തെക്കനാട്ട് എന്നിവരും സീനിയർ മിനിസ്ട്രിയുടെ ഭാരവാഹികളും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.

Share this story

Leave a Comment

Your comment will be visible after admin approval.