കോഴിക്കോട്: പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആര്‍ടിസ്റ്റ് ജാൻമണി അറസ്റ്റിൽ. കോഴിക്കോട് സൈബർ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ജാമ്യത്തിൽ വിട്ടയക്കും. മഹിള മോർച്ചയാണ് പരാതി നൽകിയത്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്നാണ് ജാൻമണിക്കെതിരെയുള്ള ആരോപണം. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയെത്തുടർന്ന് ജാൻമണിക്കെതിരെ കേസെടുത്തിരുന്നു.
ബിഎൻഎസ് 192, 356(2), കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശത്തോടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.