ചിക്കാഗോ സെന്റ് മേരീസിൽ പ്രധാന തിരുനാൾ വിപുലമായി ആഘോഷിച്ചു

Global Indian Writer · August 21, 2026 · 1 min read · 0 Comments · 0 Shares

റോയി ചേലമലയിൽ

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പ്രതിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ദർശൻ തിരുനാളായി വിപുലമായി ആഘോഷിച്ചു. വിവിധ ദിവസങ്ങളിലെ ഭക്തിനിർഭരമായ തിരുകർമ്മങ്ങളും വൈവിധ്യമായ കലാപരിപാടികളും വർണ്ണാഭമായ പ്രദക്ഷിണവും തിരുനാളിനു മാറ്റു കൂട്ടി. ഇടവകയിലെ കഴിഞ്ഞ പതിനഞ്ചു വർഷത്തെ പാരീഷ് എക്സിക്യൂട്ടീവ്സ് ആയിരുന്നു ഈ വർഷത്തെ തിരുനാൾ പ്രസുദേന്തിമാർ.

ഓഗസ്റ്റ് 2 നു ഇടവക വികാരി ഫാ. സിജു മുടക്കോടിൽ പതാക ഉയർത്തിയതോടെ തുടക്കം കുറിച്ച തിരുന്നാൾ ആഘോഷങ്ങൾ ഓഗസ്റ്റ് 9 നു സമാപിച്ചു. ഓഗസ്റ്റ് 6 നു സിമിത്തേരി സന്ദർശനവും മരിച്ച വിശ്വാസികളുടെ ഓർമ്മ ആചാരണവും നടത്തി. വിശുദ്ധ കുർബാനക്ക് അസി. വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര നേതൃത്വം നൽകി.

യുവജന ദിനമായി ആചരിച്ച ഓഗസ്റ്റ് 7 വെള്ളിയാഴ്ചത്തെ വിശുദ്ധ കുർബാനക്കും വചനസന്ദേശത്തിനും ചിക്കാഗോ രൂപത യൂത്ത് അപ്പോസ്റ്റോലേറ്റ് ഡയറക്ടർ ഫാ. മെൽവിൻ പോൾ നേതൃത്വം നൽകി. തുടർന്നു ഇടവകയിലെ വിവിധ കൂടാരയോഗങ്ങളും വിമൻസ് മിനിസ്ട്രിയും തിരുനാൾ പ്രസുദേന്തിമാരും നേതൃത്വം നൽകിയ വിവിധ കലാപരിപാടികൾ നടന്നു.

ഓഗസ്റ്റ് 8 ശനിയാഴ്ച, ബെൻസെൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ ഫൊറോനാ ദേവാലയ വികാരി ഫാ. എബ്രഹാം കളരിക്കൽ മുഖ്യ കാർമ്മികത്വം വഹിച്ച തിരുനാൾ കുർബാനയിൽ ഫാ. ജിജോ നെല്ലിക്കാക്കണ്ടത്തിൽ, ഫാ. ജോസ് കന്നുവെട്ടിയേൽ, ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫാ.ജോസ്കുന്നത്ത്‌കിഴക്കേതിൽ, ഫാ. സിജു മുടക്കോടിൽ, ഫാ.അനീഷ് മാവേലിപുത്തൻപുര എന്നിവർ സഹകാർമ്മികരായിരുന്നു. ക്നാനായ റീജിയൻ ഡയറക്ടറും വികാരി ജനറാളുമായ മോ. ഫാ. തോമസ് മുളവനാൽ വചന സന്ദേശം നൽകി. തുടർന്ന് ദർശന സമൂഹത്തിന്റെ നേതൃത്വത്തിൽ കപ്ലോൻ വാഴ്ച നടത്തി. തുടർന്ന് ഇടവകയിലെ വിവിധ പ്രായത്തിലുള്ള കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികൾ നടന്നു. സ്റ്റീഫൻ ചൊള്ളമ്പേൽ രചനയും സംവിധാനവും നിർവഹിച്ച് ഇടവകയിലെ കലാകാരന്മാരും കലാകാരികളും അഭിനയിച്ച മാണിക്യ വീണ എന്ന സംഗീത നൃത്ത നാടകം ശ്രദ്ധേയമായി.

പ്രധാന തിരുനാൾ ദിനമായ ഓഗസ്റ് 9 ഞായറാഴ്ചത്തെ തിരുനാൾ റാസക്ക് ആലുവ മംഗലപ്പുഴ സെമിനാരി പ്രൊഫസർ ഫാ. ജിജോ നെല്ലിക്കാക്കണ്ടത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. തിരുഹൃദയ ദാസസമൂഹം സുപ്പീരിയർ ഫാ. ജോസ് കന്നുവെട്ടിയേൽ വച്ചാണ് സന്ദേശം നൽകി. ഫാ. തോമസ് മുളവനാൽ, ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫാ. എബ്രഹാം കടുതോടിൽ, ഫാ. സിജു മുടക്കോടിൽ, ഫാ.അനീഷ് മാവേലിപുത്തൻപുര എന്നിവർ ശകാർമ്മികരായിരുന്നു. തുടർന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുത്ത വർണ്ണ ശബളമായ തിരുനാൾ പ്രദക്ഷിണം നടന്നു. ഫാ. തോമസ് മുളവനാൽ വി.കുര്ബാനയുടെ ആശീർവാദം നടത്തി. തുടർന്ന് അടുത്ത വർഷത്തെ പ്രസുദേന്തിമാരായി സെന്റ്. ആന്റണി കൂടാരയോഗപ്രതിനിധികളെ വാഴിച്ചു. തുടർന്ന് സ്നേഹവിരുന്നോടെയും ആവേശകരമായ തിരുന്നാൾ ലേലത്തോടെയും പരിപാടികൾ സമാപിച്ചു. ഓഗസ്റ് 10 തിങ്കളാഴ്ച കൊടിയിറക്കു നടത്തി.

ഇടവക ട്രസ്റ്റീ കോർഡിനേറ്റർ സേവിയർ നടുപറമ്പിൽ, ട്രസ്റ്റിമാരായ സണ്ണി കണ്ണാല,ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, സെക്രട്ടറി സണ്ണി മേലേടം, അക്കൗണ്ടന്റ് ജെയിംസ് മന്നാകുളം, പി.ആർ.ഒ റോയി ചേലമലയിൽ, തിരുനാൾ കോർഡിനേറ്റർസ് ആയിരുന്ന സാബു നടുവീട്ടിൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ, ജിനോ കക്കാട്ടിൽ, എന്റർടൈന്മെന്റ് കോർഡിനേറ്റർസ് ആയിരുന്ന സ്റ്റീഫൻ ചൊള്ളമ്പേൽ, ജീസ് ചക്കുങ്കൽ, ബിനു ഇടക്കര, കുട്ടികളെ പരിശീലിപ്പിച്ച മിന്റു മണ്ണൂകുന്നേൽ, മീന പുന്നച്ചേരിൽ, ഭാവന കിഴവള്ളിൽ, നീതു വാണിയകുന്നേൽ, ലിസ്‌മി താന്നിച്ചുവട്ടിൽ, സവിത മരങ്ങാട്ടിൽ എന്നിവരോടൊപ്പം പ്രസുദേന്തിമാരും കൂടാരയോഗം ഭാരവാഹികളും നിരവധി വോളന്റിയേഴ്സും തിരുനാൾ വിജയത്തിനായി പ്രവർത്തിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.