തിരുനെൽവേലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 47കാരനായ പാസ്റ്റർക്ക് വധശിക്ഷ വിധിച്ച് തിരുനെൽവേലി പോക്സോ സ്പെഷ്യൽ കോടതി. തിരുനെൽവേലി സ്വദേശിയായ എബ്രഹാം എന്ന പാസ്റ്റർക്കാണ് കോടതി ശിക്ഷ വിധിച്ചത്. 52,000 രൂപ പിഴയും ചുമത്തി.
2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ടയാൾ തന്നെ അവരെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കുട്ടികളുടെ പരാതിയെ തുടർന്ന് 2022 ജൂലൈ 5നാണ് തിരുനെൽവേലി റൂറൽ വനിതാ പൊലീസ് കേസെടുത്തത്. പിന്നാലെ എബ്രഹാം അറസ്റ്റിലാകുകയും ചെയ്തു.
ജില്ലയിലെ തേവർകുളത്തിനടുത്തുള്ള മേല ഇളന്തൈകുളത്ത് പ്രാർത്ഥനാ ഹാൾ നടത്തിവരികയായിരുന്നു ഇദ്ദേഹം. അവധിക്കാലത്ത് മോറല്‍ ക്ലാസുകൾ എടുക്കുന്നതിന്റെ മറവിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്.
Leave a Comment
Your comment will be visible after admin approval.