മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക – കാനഡ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ നാഷണൽ സമ്മേളനത്തിനു പരിസമാപ്തി കുറിച്ചു

Global Indian Writer · August 24, 2026 · 1 min read · 0 Comments · 0 Shares

എബി മക്കപ്പുഴ

ഡാളസ്: ആഗസ്റ് 20 മുതൽ നടന്നു കൊണ്ടിരുന്ന മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – കാനഡ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ (MTVEA) 18-ാമത് ത്രിദ്വിന നാഷണൽ കോൺഫെറൻസ് ഞായറഴ്ച 2 മണിയോടു കൂടി സമാപിച്ചു.
സമാപന സമ്മേളനത്തോട് അനുബന്ധിച്ചു ഡാളസിലെ നാല് മാർത്തോമാ പള്ളികളിലെ വിശുദ്ധ കുർബാന സർവീസുകൾ ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ചിൽ ക്രമീകരിച്ചു. ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ. എബ്രഹാം മാർ പൗലോസ് വിശുദ്ധ കുർബാനക്ക് നേതൃത്വം നൽകി.
ആരാധനക്ക് മധ്യേ നടത്തിയ പ്രസംഗത്തിൽ റവ ഡോ മോത്തി വർക്കി വിശുദ്ധ കുർബാനയുടെ അർഥം വിശ്വാസികളെ ഓർമപ്പെടുത്തി. വിശുദ്ധ കുർബാന അനുരഞ്ജനത്തിന്റെ അവസരമാക്കേണമെന്നു ഉത്‌ബോധിപ്പിച്ചു

ഡാലസിൽ നടത്തപ്പെട്ട ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ (MTVEA) 18-ാമത് ത്രിദ്വിന നാഷണൽ സമ്മേളനം വൻ വിജയമാക്കി തീർത്ത എല്ലാ പ്രവർത്തകര്ക്കും എബ്രഹാം പൗലോസ് തിരുമേനി ഭദ്രാസനത്തിന്റെ നന്ദി അറിയിച്ചു. ഭദ്രാസനത്തിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന വിവിധ മിഷൺ പ്രവർത്തങ്ങളിൽ പങ്കാളികൾ ഓരോ വിശ്വാസികളും പങ്കാളികൾ ആകണമെന്നും തിരുമേനി ഉത്‌ബോധിപ്പിച്ചു
ഞായറഴ്ചത്തെ അർധനക്കുശേഷം നടത്തപ്പെട്ട സമാപന സമ്മേളനത്തിൽ ജയൻ വർഗീസ്, ഷാജി രാമപുരം എന്നിവർ വിവിധ കമ്മറ്റികളെയും, പ്രാസംഗീകരേയും വൈദീകരെയും ഗാന ശുശ്രൂഷക്കു നേതൃത്വം നൽകിയ റോബിൻ അച്ചനോടും,കോൺഫറൻസ് വൻ വിജയമാക്കി തീർത്ത എല്ലാവരോടും സന്നദ്ധ സുവിശേഷ സംഘത്തിന്റെ നിസീമമായ നന്ദി അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.