ചൈനീസ് റോബോട്ട് പുതിയ 400 മീറ്റർ ലോക റെക്കോർഡ് തകർത്തു

Global Indian Writer · August 24, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ബീജിംഗ് :ചൈനയിൽ നടന്ന ലോക ഹ്യൂമനോയിഡ് റോബോട്ട് മത്സരത്തിൽ (World Humanoid Robot Games), ടിയാൻഗോങ് അൾട്രാ (ബീജിംഗ് ഹ്യൂമനോയിഡ് റോബോട്ട് ഇന്നൊവേഷൻ സെന്റർ വികസിപ്പിച്ച ചൈനീസ് നിർമ്മിത ‘ടിയാൻഗോങ് അൾട്രാ’ (Tiangong Ultra) എന്ന റോബോട്ട് 400 മീറ്റർ ഓട്ടം 38.16 സെക്കൻഡിൽ പൂർത്തിയാക്കി മനുഷ്യന്റെ ലോക റെക്കോർഡ് തകർത്തു. ദക്ഷിണാഫ്രിക്കൻ അത്‌ലറ്റ് വെയ്ഡ് വാൻ നീക്കെർക്ക് 2016-ലെ റിയോ ഒളിമ്പിക്സിൽ സ്ഥാപിച്ച 43.03 സെക്കൻഡ് എന്ന റെക്കോർഡാണ് ഈ റോബോട്ട് മറികടന്നത്.

‘ലൈറ്റ്നിങ്’ എന്ന റോബോട്ട് ഉസൈൻ ബോൾട്ടിന്റെ 100 മീറ്റർ റെക്കോർഡും (9.58 സെക്കൻഡ്) 9.39 സെക്കൻഡിൽ മറികടന്നു. ഹൈജമ്പിൽ ഒരു റോബോട്ട് 2.88 മീറ്റർ ചാടി മറ്റൊരു റെക്കോർഡും കുറിച്ചു.

റോബോട്ടിക് സാങ്കേതികവിദ്യയിൽ ആഗോളതലത്തിൽ ഒന്നാമതെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.