ഐ. സി. ജോസഫ് (78) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു

Global Indian Writer · August 26, 2026 · 1 min read · 0 Comments · 0 Shares

എ.സി.ജോർജ്

ഫിലാഡൽഫിയ : ഐ.സി.ജോസഫ് (78), ഇല്ലിപ്പറമ്പിൽ ചാക്കോ ജോസഫ്, 2026 ഓഗസ്റ്റ് 22നു അമേരിക്കയിലെ ഫിലാഡൽഫിയ വെച്ച് നിര്യാതനായി. 1986ൽ ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് ഭാഗത്ത് എത്തിയ അദ്ദേഹം ന്യൂയോർക് സ്റ്റേറ്റിലെ ഒരു ഫൈനാൻഷ്യൽ ഓഫീസർ ആയിട്ടാണ് റിട്ടയർ ചെയ്തത്. അതിനുശേഷം അദ്ദേഹം ഫിലാഡെൽഫിയിലേക്കു താമസം മാറ്റി. കേരളത്തിൽ മൂവാറ്റുപുഴ അടുത്തുള്ള കടവൂർ ആണ് സ്വദേശം. കടവൂർ സ്കൂളിൽ ഈ ലേഖകന്റെ സഹപാഠിയായിരുന്നു ഐ.സി.ജോസഫ്. മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിന്ന് അദ്ദേഹം ഡിഗ്രി പഠനം പൂർത്തിയാക്കി. KSC യിലും, തുടർന്ന് കേരള കോൺഗ്രസിലും സജീവ പ്രവർത്തകനായിരുന്നു. ന്യൂയോർക്കിൽ ആയിരുന്നപ്പോഴും ഇന്ത്യ കാത്തലിക് അസോസിയേഷൻ ഉൾപ്പെടെ വിവിധ സന്നദ്ധ സംഘടനകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

പരേതരായ കടവൂർ, ഐ.ജെ.ചാക്കോയുടെയും, സിസിലിയുടെയും മൂത്ത മകനാണ് ജോസഫ്. ഭാര്യ: ലിസമ്മ, മക്കൾ ഡോ. ലിജോ, ലെവിൻ, മരുമകൾ: ഡോ. കെയ്‌ലിൻ, കൊച്ചു മകൾ: വിരാലിൻ.

ഈ മാസം ഓഗസ്റ്റ് 9നു നാട്ടിൽ വച്ച് നിര്യാതയായ ക്ലാരമ്മ ബേബി ഒരു സഹോദരിയാണ്. നിര്യാതരായ മറിയാമ്മ, ക്ലാരമ്മ, എന്നിവർക്കൊപ്പം വർഗീസ്, വത്സമ്മ, ഗ്രേസമ്മ, സിസ്റ്റർ റോസ്, തൊമ്മിച്ചൻ, ഫ്ലവർ, ആനി, സോഫി എന്നിവർ സഹോദരങ്ങളാണ്.

പൊതു ദർശനം:
on Friday, August 28, 2026, from 3:30 PM to 7:30 PM at Lamb Funeral Home Inc.
101 Byberry Road, Huntingdon Valley, PA 19006. Please use the funeral home entrance which is at the top of the hill on Byberry Road.

സംസ്കാര ശുശ്രൂഷകൾ:
A second viewing will be held on Saturday, August 29, 2026, from 9:00 AM to 11:00 AM
at Saint Hilary of Poitiers Church, 820 Susquehanna Rd, Rydal, PA 19046.
Followed by a Funeral Mass at 11:00 AM.

Burial will take place at Holy Sepulchre Cemetery, at 12:30 PM.
3301 W Cheltenham Ave, Philadelphia, PA 19150, on August 29, 2026

Share this story

Leave a Comment

Your comment will be visible after admin approval.