നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന് വിവരം

Global Indian Writer · August 26, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന വിവരം പുറത്തുവന്നതോടെ സ്ഥിതിഗതികള്‍ സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചീഫ് സെക്രട്ടറി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. വിനോദസഞ്ചാരത്തിനായും മറ്റ് ആവശ്യങ്ങള്‍ക്കായും നിരവധി മലയാളികളാണ് നേപ്പാളിലുള്ളത്. ഇവരെക്കുറിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നില്ലെങ്കിലോ ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെങ്കിലോ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഏകോപനത്തില്‍ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാണാതായ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകളും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്.

ബന്ധപ്പെടേണ്ട നമ്പര്‍

944 7111844

9747132147

ദുരിതത്തിലായ ഇന്ത്യക്കാരെ അടിയന്തരമായി രക്ഷപ്പെടുത്തുന്നതിനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുമായി കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നേപ്പാള്‍ സര്‍ക്കാരുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.