മാഗിന്റെ മെഗാ ഓണം ഹ്യൂസ്റ്റണിൽ ചരിത്രം കുറിച്ച് കേരളത്തനിമയുടെ നിറവിൽ ആഘോഷപ്പൂരമായി!

Global Indian Writer · August 26, 2026 · 1 min read · 0 Comments · 0 Shares

ജിൻസ് മാത്യു, റിവർസ്റ്റോൺ

ഹ്യൂസ്റ്റൺ:മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ(മാഗ്] റൂബി ജൂബിലി വർഷമായ 2026 ഹ്യൂസ്റ്റൺ മഹാ ഓണമായ മാഗ് മെഗാ ഓണം ജി.എസ്.എച്ച് സെന്ററിൽ കേരളത്തനിമയുടെ സമ്പൂർണ്ണ നിറവിൽ ആഘോഷപ്പൂരമായി കൊണ്ടാടി.പൊന്നിൻ ചിങ്ങമാസത്തിന്റെ വാരാന്ത്യ ശനിയാഴിച്ച ജി.എസ്.എച്ച് സെന്ററിൽ നിറഞ്ഞ്നിന്ന രണ്ടായിരത്തോളം ജനങ്ങളെ സാക്ഷിയാക്കി കൊണ്ട് ഔദ്യോഗിക ഉത്ഘാടനത്തിനായി ചീഫ് ഗസ്റ്റു‌കളെയും, മഹാബലിതമ്പുരാനെ യും, മാഗ് പ്രസിഡന്റ്റ് നേതൃത്വം കൊടുക്കുന്ന മാഗ് ഭാരവാഹികളെയും സ്വീകരിച്ച് കൊണ്ടുള്ള ഘോഷ യാത്ര ചെണ്ട മേളത്തിന്റെയും കേരള കലാരൂപങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ചു.

ഏഴാം കടിലനക്കരെയുള്ള സാസ്കാരിക കേരളത്തിൻ്റെ അതേ വേഷഭൂഷാധികൾ ധരിച്ചത്തിയ പ്രൗഡഗംഭീരമായ സദസിനെ സാക്ഷിയാക്കി കൊണ്ട് മാഗ് പ്രസിഡന്റ് റോയി.സി.മാത്യുവിന്റെ അധ്യക്ഷതയിൽ ഓണാഘോഷത്തിന് ഭദ്ര ദീപം തെളിഞ്ഞു. മാഗ് പ്രസിഡന്റ് റോയി മാത്യു വിനൊപ്പം കോൺസിലേറ്റ് കൗൺസിൽ ഓഫ് ഇൻഡ്യാ കോൺസുൽ അഞ്ചു മാലിക്ക്,സ്റ്റാഫോർഡ് സിറ്റി മേയർ

കെൻ മാത്യു,ഫോർട്ട് ബെൻഡ് ഡിസ്ട്രിക്ക് ജഡ്‌ജ് സുരേന്ദ്രൻ പട്ടേൽ, ജഡ്ജ് ജൂലി മാത്യു,അസോസിയേറ്റ് ജഡ്‌ജ് ജെറ്റി ഏബ്രഹാം, സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ഡോ. സുലിമാൻ ലലാനി,ക്യാപ്റ്റൻ മനോജ് കുമാർ പൂപ്പാറയിൽ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി ജോസഫ്,ബിൽഡിങ്ങ് കമ്മിറ്റി ചെയർമാൻ ശശീധരൻ നായർ,ടൈറ്റിൽ സ്പോൺസർ ഒനിയൽ കുറുപ്പ് കാരാവല്ലി ക്യാപ്പിറ്റൽ ആൻഡ് വെന്റർ, നിക്ക് ധനാനി മാഗ് സെക്രട്ടറി വിനോദ് ചെറിയാൻ,ഓണം പോഗ്രം കോ ഓർഡിനേറ്റർ ഷിനു ഏബ്രഹാം, മാഗ് ഡയക്‌ടർ ബോർഡ് മെമ്പേഴ്സ് എന്നിവർ വേദിയിലുണ്ടായിരുന്നു. മാഗ് സെക്രട്ടറി വിനോദ് ചെറിയാൻ സ്വാഗതവും ട്രഷറർ സുനിൽ തങ്കപ്പൻ കൃതജ്‌തയും പറഞ്ഞു. പൊതു സമ്മേളനത്തിന് ശേഷം 200 ൽപരം ടാലന്റഡ് മാഗ് മെമ്പേഴ്‌സായകലാകാരുടെ 45 ൽപ്പരം നാട്യ, നൃത്ത,സംഗീത കലാ പരിപാടികൾ അരങ്ങേറി.

മെഗാ തിരുവാതിര,മോഹിനിയാട്ടം, കഥകളി, തെയ്യം,നെസാ ഡാൻസ്,ഓണപ്പാട്ടുകൾ, നാടോടി നൃത്തങ്ങൾ എന്നിവ കാണികളിൽ വിസ്മയം തീർത്ത് കൊണ്ട് ഇരിപ്പിടങ്ങളിൽ പിടിച്ചിരുത്തി. അതി വിശാലമായ ഹാളിൽ പോഗ്രാം നടക്കുന്നതിനോടൊപ്പം ഒരെ സമയം 500 ൽപ്പരം പേർക്ക് ഓണ സദ്യ വിളമ്പുന്നതിനുമുള്ള സൗകര്യം ഏറെ പ്രയോജനപ്പെട്ടു.

അപ്പനാ ബസാർ ഗ്രോസറി ആൻഡ് കാറ്ററിംഗിന്റെ ഏറെ രുചികരമായ ഓണ സദ്യ നാല് തവണയായി മാഗ് വോളണ്ടിയേഴ്സ് വിളമ്പി.കലാപരികൾക്ക് ഇടയിൽ മാഗ് ഏർപ്പെടുത്തിയ അവാർഡുകളും, മെഡലുകളുംകാഷ് അവാർഡുകളും, കാണികൾക്കുള്ളഅവാർഡുകളും, കാണികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്‌. അത്ത ദിനത്തിൽ കേരള ഹൗസിൽ നടത്തിയ മെഗാ ഓണം ക്വിക്ക് ഓഫായ അത്തതിളക്കത്തിലെ കബഡി കളി,ഉറിയടി,കുടം തല്ലിപൊട്ടിക്കൽ,വടംവലി എന്നിവയുടെ സമ്മാനങ്ങൾ നൽകി.

മാഗ് സൗജന്യമായി 110 വിദ്യാർത്ഥികൾക്കായി നടത്തുന്ന മലയാളം ക്ലാസ് കോഓർഡിനേറ്റേഴ്സ‌് അജി കോട്ടയിൽ,ഏബ്രഹാം ഈപ്പൻ,അധ്യാപകരായ ഷീബാ റോയി,അമ്പിളി ആന്റണി എന്നിവരെആദരിച്ചു.


കലാരംഗത്തെ മികവിന് ഡോ .സുനന്ദാ നായരെയുംഅഡ്വഞ്ചർ രംഗത്തെ നേട്ടത്തിന്. നിയോൺ ജോസിനെയു,മാഗിലെ സേവനത്തെ മുൻനിർത്തി പ്രാരംഭഅംഗം മാത്യു മത്തായിയെയും,മാഗ് പ്രോറ്റി മാനെജ്മെന്റിന് മോൻസി കുര്യാക്കോസിനേയും ഓണം പ്രോഗ്രാംകൺവീനർ രേഷ്‌മാ വിനോദിനെയം ആദരിച്ചു.മാഗ് ഏർപ്പെടുത്തിയ കർഷകശീ അവാർഡുകൾ ജോർജ് ഈശൊ, കുര്യൻ തോമസ്,സൈമൺ ലൂക്ക്,റോബി ഫിലിപ്പ് എന്നിവർക്ക് ലഭിച്ചു.

ഒരു പകൽ മുഴുവൻ നീണ്ട് നിന്ന പരിപാടികൾ കലാ സ്നേഹികൾ പൂർണ്ണമായി ആസ്വദിച്ചു.അവതാരകരായി രേഷ്‌മാവിനോദ്,ഡോ.സുബിൻബാലകൃഷ്ണൻ, അമ്പിളി ആൻ്റണി
എന്നിവർ തിളങ്ങി നിന്നു. മാഗ് ഭാരവാഹികളായ സന്തോഷ് ആറ്റ്പുരം,ജീവൻ സൈമൺ, ജിൻസ് മാത്യു, ബിജു ശിവൻ, സാജൻ ജോൺ,ബെനിജാ ചെറു, ഡെനീസ് മാത്യു,മൈക്കിൾ ജോയി എന്നിവരൊടെപ്പം വിപുലമായ മാഗ് വോളണ്ടിയെഴ്സ് ഗ്രൂപ്പും ഓണാഘോഷ പരിപാടികൾ വിജയിപ്പിക്കാവാൻ പ്രവർത്തിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.