ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായതായി വിമാനത്താവള അധികൃതർ അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 35 ലക്ഷം യാത്രക്കാർ എത്തിയിരുന്ന വിമാനത്താവളത്തിൽ ജൂൺ മാസത്തിൽ 50 ലക്ഷം യാത്രക്കാരാണ് എത്തിയത്. എന്നാൽ, പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇക്കൊല്ലം ആദ്യ പകുതിയിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇക്കൊല്ലം ജനുവരി മുതൽ ജൂൺ വരെയുള്ള, ആദ്യ പകുതിയിലെ യാത്രക്കാരുടെ വിവരങ്ങളാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പുറത്തുവിട്ടത്. മൂന്നുകോടി 15 ലക്ഷം യാത്രക്കാരാണ് ഇക്കാലയളവിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഇത് നാലര കോടിയായിരുന്നു. 31 ശതമാനത്തോളം കുറവ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായി. പെബ്രുവരി അവസാനം ആരംഭിച്ച ഇറാൻ – അമേരിക്ക യുദ്ധവും തുടർന്നുണ്ടായ പശ്ചിമേഷ്യൻ സംഘർഷവുമാണ് ഇതിന് കാരണം..
Leave a Comment
Your comment will be visible after admin approval.