ഡാളസിന്റെ ആത്മീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് പ്രഥമ പെന്തക്കോസ്ത് സമ്മേളനം

Global Indian Writer · August 30, 2026 · 1 min read · 0 Comments · 0 Shares

രാജു തരകൻ

ഡാളസ്: ഡാളസിന്റെ ആത്മീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് പ്രഥമ പെന്തക്കോസ്ത് സമ്മേളനം അനുഗ്രഹപൂർവ്വം സമാപിച്ചു. 62-ലേറെ മലയാളി പെന്തക്കോസ്ത് സഭകളുള്ള ഡാളസിൽ, സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെല്ലോഷിപ്പ് (DCF) അതിന്റെ നാൽപ്പതാം വാർഷിക വേളയിലാണ് ആദ്യമായി സിറ്റി-വൈഡ് കോൺഫറൻസ് സംഘടിപ്പിച്ചത്. സംഘാടകരുടെ പ്രതീക്ഷകൾക്കും അപ്പുറമായി വൻ ജനപങ്കാളിത്തമാണ് സമ്മേളനത്തിൽ അനുഭവപ്പെട്ടത്.

ഓഗസ്റ്റ് 21 വെള്ളിയാഴ്ച മുതൽ 23 ഞായറാഴ്ച വരെ മെസ്കീറ്റിലുള്ള ശാരോൺ ഇവന്റ് സെന്ററിലായിരുന്നു സമ്മേളനം. ‘ഒന്നായ് യേശുവിനായി’ (Together for Jesus – അപ്പൊ. പ്രവൃത്തികൾ 2:44) എന്നതായിരുന്നു ചിന്താവിഷയം.

വിവിധ യോഗങ്ങളിൽ പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ ഡസ്റ്റി സ്മാൾ എന്നിവർ പ്രധാന സന്ദേശങ്ങൾ നൽകി. സഹോദരിമാരുടെ സെഷനിൽ സിസ്റ്റർ ശ്രീലേഖ, ഡോ. സൂസൻ തോമസ് എന്നിവർ വചനം പങ്കുവെച്ചു. പാസ്റ്റർമാരായ ജേക്കബ് മാത്യു, കെ. ജോയി, കോശി വൈദ്യൻ, എം. ജോൺസൺ, മാത്യു തോമസ്, ജോസഫ് ടി. ജോസഫ് എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു. പാസ്റ്റർ മാത്യു സാമുവൽ കർത്തൃമേശയ്ക്ക് നേതൃത്വം നൽകി.

ഡോ. ടോം ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഗീത ശുശ്രൂഷയും സിസ്റ്റർ അന്നമ്മ വില്യംസിന്റെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലപനവും യോഗങ്ങൾക്ക് മാധുര്യമേകി.

ഡോ. തോമസ് ഇടിക്കുള, ഡോ. ബേബി വർഗീസ്, പാസ്റ്റർമാരായ ജോൺസൺ സഖറിയ, ജെയിംസ് വർഗീസ്, വി.പി. എബ്രഹാം എന്നിവർ വിവിധ യോഗങ്ങളിൽ അധ്യക്ഷത വഹിച്ചു. DCF ചെയർമാൻ പാസ്റ്റർ തോമസ് മുല്ലയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്.പി. ജെയിംസ് നന്ദിയും ട്രഷറർ തോമസ് ചെല്ലേത്ത് സാമ്പത്തികകാര്യങ്ങളും നിർവ്വഹിച്ചു. ഹാർവെസ്റ്റ് ടിവി സ്ഥാപകൻ ബിബി ജോർജ് ചാക്കോ യോഗങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്തു. നാല്പതാം വാർഷികത്തോടനുബന്ധിച്ച് സിറ്റിവൈഡ് മുൻ ഭാരവാഹികളെ ഫലകം നൽകി ആദരിക്കുകയുണ്ടായി. കൂടാതെ വേർസ്-വ്യൂ സോഫ്റ്റ്-വെയർ സ്ഥാപകൻ ബിനു ജോസഫിനെ DCF ആദരിക്കുകയുണ്ടായി.

ഈ അനുഗ്രഹീത കൂട്ടായ്മ വിജയകരമാക്കാൻ പ്രാർത്ഥനയോടെ സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.

നിലവിലെ ഭാരവാഹികൾ:

പാസ്റ്റർ തോമസ് മുല്ലയ്ക്കൽ (ചെയർമാൻ)
ഡോ. തോമസ് ഇടിക്കുള (കോ-ചെയർമാൻ)
എസ്.പി. ജെയിംസ് (സെക്രട്ടറി)
തോമസ് ചെല്ലേത്ത് (ട്രഷറർ)
കൂടുതൽ വിവരങ്ങൾക്ക്: www.Dallascitywide.org

റിപ്പോർട്ട്: രാജു തരകൻ

Share this story

Leave a Comment

Your comment will be visible after admin approval.