പി പി ചെറിയാൻ
ന്യൂയോർക്ക് :സിറ്റിയുടെ സാമ്പത്തിക മുൻഗണനകളിൽ വ്യക്തത വരുത്തുന്നതിനായി മേയർ സോഹ്റാൻ ക്വാമേ മംദാനി രൂപീകരിച്ച ‘ബിസിനസ് അഡ്വൈസറി കൗൺസിലിലേക്ക്’ ഇ-കൊമേഴ്സ് കമ്പനിയായ എറ്റ്സിയുടെ (Etsy) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃതി പട്ടേൽ ഗോയലിനെ ഉൾപ്പെടുത്തി. സാമ്പത്തിക, സാങ്കേതിക, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള 15 പ്രമുഖ വ്യവസായ നേതാക്കളാണ് ഈ കൗൺസിലിലുള്ളത്.
നഗരത്തിന്റെ സാമ്പത്തിക പുരോഗതിക്കും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി രൂപീകരിച്ച ഈ സമിതി മേയർ മംദാനി, ഡെപ്യൂട്ടി മേയർ ജൂലി സു എന്നിവരുമായി മൂന്നു മാസത്തിലൊരിക്കൽ കൂടിക്കാഴ്ച നടത്തും.
കാനഡയിൽ ജനിച്ച കൃതി, അമേരിക്കയിലെ ഒരു ചെറിയ മോട്ടലിൽ മാതാപിതാക്കളെ സഹായിച്ചാണ് വളർന്നത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് എം.ബി.എയും നേടിയ അവർ മോർഗൻ സ്റ്റാൻലി, വയാകോം എന്നീ മുൻനിര സ്ഥാപനങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് എറ്റ്സിയുടെ തലപ്പത്തെത്തുന്നത്.
Leave a Comment
Your comment will be visible after admin approval.