വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

Global Indian Writer · August 30, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ന്യൂയോർക് : വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ന്യൂയോർക്കിൽ നടന്ന “വൺ വേൾഡ്: വൺ ഹ്യൂമാനിറ്റി” സമ്മേളനത്തിൽ സംസാരിക്കവേ,ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് വ്യക്തമാക്കി. മുസ്ലീങ്ങളില്ലാത്ത ഇന്ത്യയാണ് വേണ്ടെന്ന് വിശ്വസിക്കുന്ന ഏതൊരു ഹിന്ദുവും യഥാർത്ഥ ഹിന്ദുമത സത്തയിൽ നിന്നാണ് വ്യതിചചലിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആചാരങ്ങൾ ആത്യന്തികമായി സത്യത്തിലേക്കും ഒ ഒറ്റ മനുഷ്യസമൂഹത്തിലേക്കുമാണ് നയിക്കേണ്ടതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, തെറ്റിദ്ധാരണകൾ ദൂരീകരിക്കുന്നതിനും ഉൾക്കൊള്ളുന്ന സേവനം വളർത്തിയെടുക്കുന്നതിനുമായി മുസ്ലീം, ക്രിസ്തീയ സമൂഹങ്ങളുമായി ആർ.എസ്.എസ് നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തി.

അന്തർമത സൗഹാർദ്ദവുമായി ബന്ധപ്പെട്ട വർദ്ധിച്ചുവരുന്ന പ്രശ്നങ്ങൾക്ക് കാരണം സ്വാർത്ഥ രാഷ്ട്രീയമാണെന്ന് കുറ്റപ്പെടുത്തിയ ഭാഗവത്, “ഞാൻ”, “എന്റേത്” എന്നീ ചിന്താഗതികളിൽ നിന്ന് “നാം”, “നമ്മുടേത്” എന്ന കൂട്ടായ്മയിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. സാംസ്കാരിക ഐക്യവും പങ്കിട്ട പൈതൃകവും സമാധാനപരമായ സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി 2018 ലെ ഡൽഹി പ്രസംഗവും പ്രമുഖ മുസ്ലീം ബുദ്ധിജീവികളുമായുള്ള കൂടിക്കാഴ്ചകളും ഉൾപ്പെടെയുള്ള തന്റെ നിരന്തര ശ്രമങ്ങളുടെ തുടർച്ചയാണ് ഈ പ്രസ്താവന.

Share this story

Leave a Comment

Your comment will be visible after admin approval.