മസ്കത്ത്: ഒമാനിൽ നിന്നുള്ള വിമാനയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പുതിയ റഗുലേഷൻ പുറപ്പെടുവിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോഴും ബോർഡിങ് തടയുകയോ ചെയ്യുമ്പോൾ യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരവും സൗജന്യ പരിചരണവും ഉറപ്പാക്കാൻ എയർലൈനുകൾ ബാധ്യസ്ഥരാണെന്ന് സിഎഎ വ്യക്തമാക്കുന്നു.
വിമാനം രണ്ട് മണിക്കൂർ വൈകിയാൽ ലഘുഭക്ഷണവും പാനീയങ്ങളും നൽകണം ഇത് നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകണം. മൂന്ന് മണിക്കൂർ വൈകിയാൽ ഭക്ഷണം നൽകണം. ആറ് മണിക്കൂറിലധികം വൈകിയാൽ സൗജന്യ ഹോട്ടൽ താമസവും എയർപോർട്ട് ട്രാൻസ്പോർട്ടും നൽകണം, നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകണം. ആറ് മണിക്കൂറിലേറെ വൈകുന്ന വിമാനങ്ങളെ റദ്ദാക്കിയതിന് തുല്യമായാണ് കണക്കാക്കുക.
Leave a Comment
Your comment will be visible after admin approval.