ദോഹ: ആഗോള ജീവിതനിലവാര സൂചികയിൽ ഖത്തറിന് നാലാം സ്ഥാനം. ലണ്ടൻ ആസ്ഥാനമായ ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഖത്തറിന്റെ നേട്ടം. മെന മേഖലയിൽ രാജ്യം ഒന്നാം സ്ഥാനം നിലനിർത്തി.
സ്വദേശികളുടെയും പ്രവാസികളുടെയും താമസം, അടിസ്ഥാന സേവനങ്ങൾ, ഡിജിറ്റൽ കണക്ടിവിറ്റി, വാങ്ങൽ ശേഷി, തൊഴിൽ സംതൃപ്തി തുടങ്ങിയ മേഖലകൾ വിലയിരുത്തി ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ പ്രോസ്പെരിറ്റി ഇൻഡക്സിലാണ് ഖത്തർ ഉയർന്ന നേട്ടം സ്വന്തമാക്കിയത്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക അഥവാ, മെന മേഖലയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ഖത്തർ ആഗോളതലത്തിൽ മുൻവർഷങ്ങളിലേതിനേക്കാൾ മികച്ച പ്രകടനം നടത്തി നാലാമതെത്തി. ജീവിതനിലവാരം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾ വിലയിരുത്തുന്ന സംയോജിത വികസന സൂചികയിൽ എട്ടാം സ്ഥാനത്താണ് രാജ്യം. മെന മേഖലയിൽ ഒന്നാമതും.
Leave a Comment
Your comment will be visible after admin approval.