ജോർജിയ മെലോനി:ഇറ്റലിയില്‍ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദത്തിൽ തുടരുന്ന വ്യക്തി; മോദി ആശംസകൾ നേർന്നു

Global Indian Writer · September 4, 2026 · 1 min read · 0 Comments · 0 Shares

ഇറ്റലിയുടെ രണ്ടാം ലോകമഹായുദ്ധാനന്തര ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദത്തിൽ തുടരുന്ന വ്യക്തിയെന്ന നേട്ടം കൈവരിച്ച ജോർജിയ മെലോനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ഇറ്റാലിയൻ ജനതക്ക് മെലോനിയുടെ നേതൃത്വത്തിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ സുപ്രധാന നാഴികക്കല്ലെന്ന് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ഇന്ത്യ-ഇറ്റലി സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ശക്തിപ്പെടുത്തുന്നതിൽ മെലോനിയുടെ സൗഹൃദം നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ സമൃദ്ധമായ ഭാവി കെട്ടിപ്പടുക്കുന്നതിനായി വരും ദിവസങ്ങളിലും ഈ അടുത്ത സഹകരണം തുടരുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മെലോനിയുടെ വരുംകാല പ്രവർത്തനങ്ങൾക്ക് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നതായും മോദി തന്റെ സന്ദേശത്തിൽ കുറിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.