റോഡിലേക്ക് ചാടിയ പന്നിക്കൂട്ടത്തെ വെട്ടിച്ച് കാറോടിക്കുന്നതിനിടയമുണ്ടായ അപകടത്തിൽ 63 കാരൻ ദാരുണമായി കൊല്ലപ്പെട്ടു

Global Indian Writer · September 5, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഒക്ലഹോമ: ഒക്ലഹോമയിൽ റോഡിലേക്ക് ചാടിയ പന്നിക്കൂട്ടത്തെ വെട്ടിച്ച് കാറോടിക്കുന്നതിനിടയമുണ്ടായ അപകടത്തിൽ 63 കാരൻ ദാരുണമായി കൊല്ലപ്പെട്ടു . റോജർ ഗ്രിഗറി കമിങ്സ് എന്നയാളാണ് മരിച്ചത്.

ബുധനാഴ്ച രാത്രി ഒക്ലഹോമ സിറ്റിക്ക് സമീപത്തുവെച്ച് പന്നിക്കൂട്ടത്തിന് ഇടയിലേക്ക് കാർ വരുന്നത് കണ്ട് അദ്ദേഹം വെട്ടിച്ചതിനെത്തുടർന്ന് വാഹനം റോഡരികിലെ തോടിലേക്ക് മറിയുകയായിരുന്നു. സീറ്റ്‌ ബെൽറ്റ് ധരിക്കാതിരുന്നതിനാൽ വാഹനം മറിഞ്ഞപ്പോൾ അദ്ദേഹം പുറത്തേക്ക് തെറിച്ചു വീഴുകയും കാറിനടിയിൽപ്പെട്ട് മരണപ്പെടുകയുമായിരുന്നു.

നാല് പതിറ്റാണ്ടോളം മാർലോ ലംബറിൽ ജോലി ചെയ്ത് അടുത്തിടെ വിരമിച്ച അദ്ദേഹം പ്രദേശത്തെ പ്രമുഖ വ്യക്തിയായിരുന്നു. ഒക്ലഹോമയിൽ കാട്ടുപന്നികളുടെ ശല്യം വർധിച്ചുവരുന്നതായി അധികൃതർ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.