ഓസ്‌ട്രേലിയയിൽ ഫാർ ഈസ്റ്റ് റീജിയന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത്
ഗോൾഡ് കോസ്റ്റ്: വേൾഡ് മലയാളി കൗൺസിൽ (WMC) ഫാർ ഈസ്റ്റ് റീജിയന്റെ കീഴിൽ ഓസ്‌ട്രേലിയയിൽ പുതിയ ഗോൾഡ് കോസ്റ്റ് പ്രൊവിൻസ് രൂപീകരിച്ചു. ഓസ്‌ട്രേലിയയിലെ WMC പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും ഗോൾഡ് കോസ്റ്റിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികളെ ആഗോള കൂട്ടായ്മയുമായി കൂടുതൽ അടുപ്പിക്കുന്നതിനുമാണ് പുതിയ പ്രൊവിൻസ് രൂപീകരിച്ചത്.

ഡോ. ടാനിയ ഉണ്ണി ചെയർപേഴ്സണായും മധു അമയിൽ പ്രസിഡന്റായും പുതിയ പ്രൊവിൻസിന്റെ നേതൃത്വമേറ്റെടുത്തു. സമൂഹസേവനം, സാംസ്കാരിക പ്രവർത്തനങ്ങൾ, പ്രവാസി മലയാളികൾക്കിടയിലെ സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് പ്രൊവിൻസിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുക.

പുതിയ പ്രൊവിൻസ് രൂപീകരിക്കുന്നതിന് മാർഗനിർദേശവും പിന്തുണയും നൽകിയ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ എന്നിവർക്കു ഫാർ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് കിരൺ ജെയിംസ് നന്ദി അറിയിച്ചു.
ആഗോള നേതൃത്വത്തിന്റെ പിന്തുണയും പ്രോത്സാഹനവും ഫാർ ഈസ്റ്റ് റീജിയന്റെ വളർച്ചയ്ക്ക് വലിയ കരുത്താണെന്നും പുതിയ ഗോൾഡ് കോസ്റ്റ് പ്രൊവിൻസിന്റെ രൂപീകരണം മേഖലയിൽ WMCയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം നൽകുമെന്നും കിരൺ ജെയിംസ് പറഞ്ഞു.
ഐക്യം, സൗഹൃദം, സേവനം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഗോൾഡ് കോസ്റ്റ് പ്രൊവിൻസ് WMCയുടെ ആഗോള പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Comment
Your comment will be visible after admin approval.