തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഹ്രസ്വകാല കരാറിന് രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയില്ല. സംസ്ഥാനത്ത് കടുത്ത ചൂടിൽ ജനം വലയുമ്പോൾ വൈദ്യുതി നിയന്ത്രണം ഇരുട്ടടിയാവുകയാണ്. മഴ കുറഞ്ഞതിന് പിന്നാലെ ചൂടും കൂടിയതോടെ വൈദ്യുതി ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വര്‍ധിക്കാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. നിയന്ത്രണ മുന്നറിപ്പായാണ് ഈ കണക്ക് കെഎസ്ഇബി പറയുന്നത്. കഴിഞ്ഞ വര്‍ഷം 80 ശതമാനായിരുന്നെുവെങ്കിൽ അണക്കെട്ടുകളിൽഇപ്പോള്‍ 64 ശതമാനം വെള്ളം മാത്രമാമുള്ളത്. പ്രതീക്ഷിച്ച നീരൊഴുക്കുമില്ല. എന്നാൽ വൈദ്യുതി ഉപയോഗം 94 ദശലക്ഷം യൂണിറ്റെന്ന ഉയര്‍ന്ന നിലയിലുമാണ്
കഴിഞ്ഞ മേയിൽ അധിക വൈദ്യുതിക്കായി കെഎസ്ഇബി ടെന്‍ഡര്‍ വിളിച്ചിരുന്നു. ഈ മാസം പീക്ക് സമയത്ത് 400 മെഗാവാട്ടിനാണ് ടെൻഡർ വിളിച്ചത്. പക്ഷേ വില യൂണിറ്റിന് 12.98 പൈസയാണ്. യൂണിറ്റിന് പത്തു രൂപയെന്ന പരിധിയിയുള്ളതിനാൽ കരാറായില്ല. ജൂലൈ ഏഴിന് വീണ്ടും കരാര്‍ വിളിച്ചു. പീക്ക് സമയത്ത് വൈദ്യുതി നൽകാൻ ഒരു കന്പനിയും വന്നില്ല.
Leave a Comment
Your comment will be visible after admin approval.