മുഖ്യമന്ത്രിയെ വിമര്‍ശിച്ച സമസ്ത മുഖ പത്രത്തിനെതിരെ കോണ്‍ഗ്രസ്

Global Indian Writer · September 6, 2026 · 1 min read · 0 Comments · 0 Shares

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പിന്തുണച്ച്,  മുഖ്യമന്ത്രിയെ വിമര്‍ശിച്ച സമസ്ത മുഖ പത്രത്തിനെതിരെ കോണ്‍ഗ്രസ്. വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് കുരുടന്‍ ആനയെ കണ്ടുതപോലെയാണന്നും ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത വി.ഡി. സതീശനാണു സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചു വാചാലനാകുന്നതെന്നും  ഞായറാഴ്ച എഡിറ്റോറിയലായ വ്യക്തി വിചാരത്തില്‍ വിമര്‍ശിക്കുന്നു

മര്യാദയ്ക്കു സംസാരിക്കണമെന്നും മുസ്‌‌ലിം പിന്തുണയുള്ള നേതാവെന്ന പ്രതിഛായ മാറ്റിയെടുക്കാനുള്ള തന്ത്രമാണോ മുഖ്യമന്ത്രിയുടേതെന്ന രൂക്ഷ വിമര്‍ശനം ഇ.കെ.സുന്നി മുഖപത്രമായ സുപ്രഭാതത്തില്‍ വന്നതിനെ കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശിച്ചു. മുഖ്യമന്ത്രി പറഞ്ഞതു സര്‍ക്കാരിന്റെയും മുന്നണിയുടെയും നിലപാടണന്നും സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതു സര്‍ക്കാര്‍ നയമല്ലെന്നും  ചൂണ്ടിക്കാട്ടി മന്ത്രിമാരുള്‍പ്പെടെ രംഗത്തെത്തി.

Share this story

Leave a Comment

Your comment will be visible after admin approval.