അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ: അന്വേഷണം

Global Indian Writer · September 6, 2026 · 1 min read · 0 Comments · 0 Shares

പാലക്കാട്: അട്ടപ്പാടിയിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. പുതൂർ ചാവടിയൂർ ഭാഗത്തുനിന്ന് മൂന്ന് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്.

ഒരു ചാക്ക് അഴിച്ചതിൽ രണ്ട് തലഭാഗമാണുള്ളത്. മൃതദേഹങ്ങളിലൊന്ന് 30 വയസ്സിന് മുകളിൽ പ്രായമുള്ള വ്യക്തിയുടേതാണെന്നാണ് പ്രാഥമികമായി വിലയിരുൽ. മറ്റു ചാക്കുകെട്ടുകൾ അഴിച്ചിട്ടില്ല. മൃതദേഹഭാഗങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും. 

Share this story

Leave a Comment

Your comment will be visible after admin approval.