ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന

Global Indian Writer · September 7, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഹൂസ്റ്റൺ :ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന ലേബർ ഡേ ആഘോഷങ്ങളുടെ ഭാഗമായി യാത്രയ്ക്കൊരുങ്ങുന്ന അമേരിക്കൻ ജനതയ്ക്ക് തിരിച്ചടിയായി ഇന്ധനവിലയിലെ കുത്തനെയുള്ള വർധന.

ടെക്സസിലെ ഹൂസ്റ്റണിൽ കഴിഞ്ഞ വർഷത്തെ ലേബർ ഡേ സമയത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ ഗാലന് ഏകദേശം ഒരു ഡോളറിന്റെ (92 സെന്റ്) വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഗ്യാസ്ബഡി നൽകുന്ന കണക്കനുസരിച്ച് അമേരിക്കയിലെ ദേശീയ ശരാശരി ഇന്ധനവില ഗാലന് 4.12 ഡോളറാണ്. എന്നാൽ ഹൂസ്റ്റണിൽ ഇത് 3.68 ഡോളറോളമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഹൂസ്റ്റണിൽ ഗാലന് 2.76 ഡോളർ മാത്രമായിരുന്നു വില. 15 ഗാലൻ ശേഷിയുള്ള ഒരു വാഹനം പൂർണമായി പെട്രോൾ അടിക്കാൻ കഴിഞ്ഞ വർഷത്തെക്കാൾ 14 ഡോളറോളം അധികം ചെലവാക്കേണ്ടി വരും.

Share this story

Leave a Comment

Your comment will be visible after admin approval.