നോർത്തേൺ ഓസ്ട്രേലിയൻ സംസ്ഥാന പാർലമെന്റിൽ WMC ഗ്ലോബൽ നേതാക്കൾക്ക് സ്വീകരണം : ചീഫ് മിനിസ്റ്ററെയും മന്ത്രി ജിൻസൺ ചാൾസിനെയും കേരളത്തിലേക്കും വാഷിങ്ടൺ ഗ്ലോബൽ കോൺഫറൻസിലേക്കും ക്ഷണിച്ചു

Global Indian Writer · September 8, 2026 · 1 min read · 0 Comments · 0 Shares

ഡാർവിൻ : വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ നേതാക്കൾക്ക് നോർത്തേൺ ഓസ്ട്രേലിയൻ സംസ്ഥാന പാർലമെന്റിൽ ഊഷ്മള സ്വീകരണം. ചീഫ് മിനിസ്റ്റർ ലിയ ഫിനോക്ക്യാരോ, മന്ത്രി ജിൻസൺ ചാൾസ് എന്നിവരുമായി WMC നേതാക്കൾ കൂടിക്കാഴ്ച നടത്തി.

WMC ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, ഫാർ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് കിരൺ ജെയിംസ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കേരളവും നോർത്തേൺ ഓസ്ട്രേലിയയും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രവാസി മലയാളികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ ചർച്ചയായി.

ചീഫ് മിനിസ്റ്റർ ലിയ ഫിനോക്ക്യാരോയെയും മന്ത്രി ജിൻസൺ ചാർൽസിനെയും കേരളം സന്ദർശിക്കാനും അമേരിക്കയിലെ വാഷിങ്ടൺ ഡി.സി.യിൽ നടക്കുന്ന WMC ഗ്ലോബൽ കോൺഫറൻസിൽ പങ്കെടുക്കാനും WMC നേതൃത്വം ക്ഷണിച്ചു.

ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ ഏകോപിപ്പിക്കുന്ന WMCയുടെ പ്രവർത്തനങ്ങളും ആഗോളതലത്തിലെ സംഘടനയുടെ ഇടപെടലുകളും നേതാക്കൾ വിശദീകരിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.