യു.എ.ഇ സന്ദർശിക്കുന്നവർക്ക്​ ആശ്വാസമായി​ ദുബൈയുടെ അഞ്ച്​ വർഷത്തെ ടൂറിസ്റ്റ്​ വിസ

Global Indian Writer · September 8, 2026 · 1 min read · 0 Comments · 0 Shares

ദുബൈ: ഇടക്കിടെ യു.എ.ഇ സന്ദർശിക്കുന്നവർക്ക്​ ഏറെ ആശ്വാസമാകുന്നതാണ്​ ദുബൈയുടെ അഞ്ച്​ വർഷത്തെ ടൂറിസ്റ്റ്​ വിസ. ഈ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസക്ക്​ അപേക്ഷിക്കാൻ പ്രാദേശിക സ്​പോൺസറുടെയോ ഹോസ്റ്റിന്‍റെയോ ആവശ്യവുമില്ല. സ്വന്തം ​പേരിൽ ത​ന്നെ അപേക്ഷിക്കാവുന്ന വിസ സാമ്പത്തിക ചെലവുകളും സാ​ങ്കേതികത്വങ്ങളും ഒഴിവാക്കും.എല്ലാ രാജ്യക്കാർക്കും നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാൽ വിസക്ക്​ അപേക്ഷിക്കാം. ഓരോ സന്ദർശനത്തിലും 90 ദിവസം വരെ യുഎഇയിൽ താമസിക്കാം. 90 ദിവസം കൂടി നീട്ടാനും അവസരമുണ്ട്. ഒരു വർഷത്തിൽ യുഎഇയിൽ അനുവദിച്ച പരമാവധി താമസ ദിവസം 180 ആണ്​.


ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ്–ദുബൈ (ജിഡിഎഫ്​ആർഎ ദുബൈ) ആണ്​ വിസ അനുവദിക്കുന്നത്​. അഞ്ച്​ വർഷത്തിനിടെ എത്ര പ്രാവശ്യം വേണമെങ്കിലും യുഎഇയിൽ പ്രവേശിക്കാനുള്ള അനുമതിയുണ്ട്​. ഒരു വർഷത്തിൽ 180 ദിവസത്തിൽ താഴെ യുഎഇയിൽ തങ്ങാൻ പാടുള്ളൂവെന്നതാണ്​ വ്യവസ്ഥയുള്ളത്​. പതിവായി യുഎഇയിലെത്തുന്ന കുടുംബ സന്ദർശകർ, ബിസിനസ് യാത്രക്കാർ, സ്ഥിരം യാത്രക്കാർ തുടങ്ങിയവർക്കും ഈ വിസ ഏറെ ഉപകാരപ്പെടും.

ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്, പുതിയ ഫോട്ടോ, സാധുവായ ആരോഗ്യ ഇൻഷുറൻസ്, മടക്കയാത്രാ ടിക്കറ്റ്, ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ്​ എന്നിവയാണ്​ അപേക്ഷിക്കാൻ ആവശ്യമുള്ളത്​. അപേക്ഷിക്കുന്നതിന്​ തൊട്ടുമുമ്പുള്ള ആറ്​ മാസത്തിൽ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 4,000 ഡോളർ (14,690 ദിർഹം, 3.80 ലക്ഷം രൂപ) ബാലൻസ് ഉണ്ടായിരുന്നെന്ന് തെളിയിക്കണം. ബാങ്ക് സ്റ്റേറ്റ്മെന്റ് അറ്റസ്റ്റ് ചെയ്യണം.അപേക്ഷാ ഫീസ്, സർവീസ് ചാർജ്, റീഫണ്ടബിൾ ഫിനാൻഷ്യൽ ഗ്യാരന്‍റി എന്നിവ ഉൾപ്പെടെ ഏകദേശം 3,713 ദിർഹം ആണ് വിസക്കുള്ള ചെലവ്. 3000 ദിർഹം റീഫണ്ടബിൾ ഗ്യാരന്‍റി ആണ്​.വിസ അനുവദിച്ച തീയതി മുതൽ രണ്ട് മാസത്തിനുള്ളിൽ യുഎഇയിൽ പ്രവേശിക്കണം. ഈ കാലാവധി രണ്ട് മാസം കൂടി നീട്ടാൻ സാധിക്കും.

Share this story

Leave a Comment

Your comment will be visible after admin approval.