ആലപ്പുഴ: ജി.സുധാകരനെതിരെ ആരോപണം കടുപ്പിച്ച് സിപിഎം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി നടത്തിയ പണപ്പിരിവിന്‍റെ കണക്ക് പുറത്തുവിടാൻ സുധാകരനെ വെല്ലുവിളിച്ച് എച്ച്. സലാം. അഴിമതി വിരുദ്ധതയുടെ ലേബൽ ഉപയോഗിച്ച് ഭാര്യയുടെയും മകന്‍റെയും മരുമകളുടെയും പേരിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്നും സുധാകരനോട് സലാം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
വായും കയ്യും പോയ കോടാലിയായി മാറരുത്
അമ്പലപ്പുഴ എംഎൽഎ ജി.സുധാകരൻ പറയുന്ന എല്ലാ വൃത്തികേടുകൾക്കും നിരന്തരം ഞാൻ മറുപടി പറയേണ്ടതില്ലായെന്ന് കരുതിയതാണ്. പക്ഷേ പാർട്ടിക്ക് വേണ്ടി രാപകൽ അദ്ധ്വാനിക്കുന്നവരെയും പാർട്ടി തീരുമാനപ്രകാരം അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വേണ്ടി പ്രവർത്തിച്ചവരെയുമൊക്കെ അപകീർത്തിപ്പെടുത്തുകയാണ്. ജനപ്രതിനിധികളായ വനിതാ നേതാക്കളെ മുൻപ് ആക്ഷേപിച്ചു. സ.സജി ചെറിയാൻ, സി.എസ്.സുജാത, സി.ബി.ചന്ദ്രബാബു തുടങ്ങിയ നേതാക്കളെ നിരന്തരം വ്യക്തിഅധിക്ഷേപം നടത്തുന്നു. ഗ്രന്ഥശാലകളുടെ യോഗങ്ങളിൽ പോയി സ.അലിയാർ മാക്കിയിലിനെ ആക്ഷേപിച്ചു. ഇപ്പോൾ അഡ്വ. അനസലിയെ അധിക്ഷേപിച്ചു. ഈ വൃത്തികേട് തുടരുന്നത് കൊണ്ട് വീണ്ടും ചിലത് പറയേണ്ടി വരികയാണ്.
Leave a Comment
Your comment will be visible after admin approval.