സുജ ആന്റണി (PRO)
ഒഹായോ: കൊളംബസ് സെൻ്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഈ വർഷത്തെ തിരുനാൾ 2026 സെപ്റ്റംബർ 13-ന് നടത്തപ്പെടും.
സെപ്റ്റംബർ 6-ന് വൈകുന്നേരം 4:30-ന് വിശുദ്ധ കുർബാന. തുടർന്ന് തിരുനാളിന് തുടക്കം കുറിച്ച് മിഷൻ ഡയറക്ടർ ഫാ. നിബി കണ്ണായി കൊടിയേറ്റ് കർമം നിർവഹിക്കും.
പ്രധാന തിരുനാൾ ദിവസമായ സെപ്റ്റംബർ 13-ന് ഉച്ചകഴിഞ്ഞ് 2:00-ന് തിരുനാൾ കുർബാനയും, തുടർന്ന് പ്രസുദേന്തി വാഴ്ചയും പ്രദക്ഷിണവും, പാരിഷ് ഹാളിൽ വച്ച് പൊതുസമ്മേളനവും, കലാപരിപാടികളും (കൾച്ചറൽ പ്രോഗ്രാം), സ്നേഹവിരുന്നോടും കൂടി തിരുനാൾ സമാപിക്കും.
കമ്മിറ്റി ഭാരവാഹികൾ:
മിഷൻ ഡയറക്ടർ: ഫാ. നിബി കണ്ണായി
ട്രസ്റ്റിമാർ: ചെറിയാൻ മാത്യു, ജോസഫ് സെബാസ്റ്റ്യൻ
തിരുനാൾ കൺവീനർമാർ: അലക്് ബാബു, അശ്വിൻ പാറ്റാനി
Ο ട്രഷറർ: കിരൺ ജോസഫ്
പ്രസുദേന്തി & പ്രദക്ഷിണം: മരിയ ജോസഫ്
ലിറ്റർജി: ജെയിംസ് പുതുശ്ശേരി
ക്വയർ: അരുൺ ഡേവിസ്
ലൈറ്റ് & സൗണ്ട്: മനോജ് ആന്റണി
ഫോട്ടോഗ്രഫി & വീഡിയോ: കുര്യൻ കണ്ണാത്ത്
ചർച്ച് ഡെക്കറേഷൻ: ജെന്നിഫർ സെബാസ്റ്റ്യൻ
ഔട്ട്ഡോർ ഡെക്കറേഷൻ & ഹാൾ സെറ്റപ്പ്: ഐഷ് ലൂക്ക
കൾച്ചറൽ & പബ്ലിക് മീറ്റിംഗ്: ഐറിൻ തോമസ്
ഫുഡ് കമ്മിറ്റി: ഷിനോ ആന്റണി
പാർക്കിംഗ് കമ്മിറ്റി: ജിയോമിൻ ആന്റണി
ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാരുടെ വാഴ്ച തിരുനാൾ ദിനത്തിൽ നടത്തപ്പെടും. തിരുനാളിൽ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാനായി ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.
Leave a Comment
Your comment will be visible after admin approval.