ജിദ്ദ: സൗദിയിൽ തൊഴിൽ ഇന്റർവ്യൂ ഫലം മുപ്പത് ദിവസത്തിനകം അറിയിക്കണമെന്ന് തൊഴിൽ മന്ത്രാലയം. ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുത്താലും ഇല്ലെങ്കിലും ഇക്കാര്യം നിശ്ചിത സമയത്തിനകം അറിയിച്ചിരിക്കണം. അല്ലാത്തവ ചട്ടലംഘനമായി കണക്കാക്കുമെന്നാണ് തൊഴിൽ വകുപ്പിന്റെ മുന്നറിയിപ്പ്.
സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയത്. ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തിയാൽ ഉദ്യോഗാർത്ഥികളെ ഫലം അറിയിക്കണം. തൊഴിലിനായി തിരഞ്ഞെടുത്താലും ഇല്ലെങ്കിലും പരമാവധി 30 ദിവസത്തിനകം ഫലം അറിയിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം. നിശ്ചിത സമയത്തിനകം ഫലം അറിയിക്കാതിരിക്കുന്നത് തൊഴിൽ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കും
Leave a Comment
Your comment will be visible after admin approval.