ലിൻസ് താന്നിച്ചുവട്ടിൽ
ചിക്കാഗോ: ബെൻസൻവിൽ സേക്രഡ്ഹാർട്ട് ഇടവകയിൽനിന്നും മിഷിഗണിലേയ്ക്ക് നടത്തിയ വൺഡേ ട്രിപ്പ് ഇടവകജനങ്ങളുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് വിജയകരമായി. ഇക്കഴിഞ്ഞ ഓഗസ്റ്റ്29 ശനിയാഴ്ചയാണ് ഈ ട്രിപ്പ് സംഘടിപ്പിച്ചത്.
ജോബി ഓളിയിൽ, സജി എറപുറം, പ്രിയ സനൽ തേക്കനാട്ട്, റ്റോണി പുല്ലാപ്പള്ളിൽ, സുനിൽ ചക്കാലയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് ട്രിപ്പ് സംഘടിപ്പിച്ചത് രണ്ടു വാഹനങ്ങളിലായി 91 ഇടവകാംഗങ്ങൾ ട്രിപ്പിൽ പങ്കെടുത്തു. മിഷിഗൻ ലേയ്ക്കിലെ രണ്ടു മണിക്കൂർ നീണ്ട ക്രൂസ് (cruise) ആയിരുന്നു ഈ ട്രിപ്പിൻ്റെ മുഖ്യ ആകർഷകമായിരുന്നത്.
ഫാ. തോമസ് മുളവനാൽ, ഫാ. അബ്രാഹം കളരിയ്ക്കൽ, സി. ബെറ്റ്സി SJC, സി. ലിബി SJC എന്നിവരുടെ സാന്നിദ്ധ്യം ഈ ട്രിപ്പിന് ആത്മീയനിറമേകി. ഇടവകാംഗങ്ങളുടെ സ്നേഹവും സൗഹൃദവും കൂട്ടായ്മയും വർദ്ധിപ്പിക്കാൻ ഇത്തരം ട്രിപ്പുകൾക്ക് കഴിയുമെന്നും പങ്കെടുത്ത ഏവരെയും അഭിനന്ദിക്കുന്നതായും വികാരി ഫാ. അബ്രാഹംകളരിയ്ക്കൽ അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.