തിരുവനന്തപുരം: ഇ.ഡിക്കെതിരെ ഗുരുതര ആരോപണവുമായി പി.എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് വാരിസ്. മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപെടുത്തി ഇ.ഡി മൊഴി വാങ്ങിയെടുത്തെന്ന് വാരിസ് ആരോപിച്ചു. മുഹമ്മദ് റിയാസിൽ നിന്ന് പണം വാങ്ങി വിദേശത്തേക്ക് കടത്തിയെന്ന മൊഴിയിൽ തന്നെക്കൊണ്ട് നിർബന്ധിച്ച് ഒപ്പിടിപ്പിച്ചു. റിയാസിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും വിദേശത്തേക്ക് കടത്തിയിട്ടില്ലെന്നുമാണ് വാരിസ് പറയുന്നത്. തൻ്റെ പേരിലുള്ള മൊഴി തെറ്റാണെന്ന് കാണിച്ച് വാരിസ് ഇ.ഡി ഡയറക്ടർക്ക് കത്തയച്ചിട്ടുണ്ട്.
ആഗസ്റ്റ് 18ന് മുഹമ്മദ് റിയാസിൻ്റെ സുഹൃത്തും കച്ചവടക്കാരൻ കൂടിയായ മുഹമ്മദ് വാരിസിൻ്റെ വീട്ടിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. ഈ സമയത്താണ് 22 കാരിയായ മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയിൽ തന്നെക്കൊണ്ട് ഒപ്പിടിപ്പിച്ചതെന്ന് വാരിസ് പറയുന്നു.
2024-25 കാലയളവിൽ മന്ത്രിയായിരുന്ന പി.എ മുഹമ്മദ് റിയാസ് 20.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ഇ.ഡി വ്യക്തമാക്കിയിരുന്നത്. ഈ പണം സിഎംആർഎല്ലിൽ നിന്നല്ല ലഭിച്ചതെന്നും കമ്പനി സ്ഥാപിക്കാനായി പണം ദുബൈയിലേക്ക് കടത്തിയെന്നാണ് മൊഴിയെന്നും ഇ.ഡി വ്യക്തമാക്കുന്നു. എന്നാൽ ഈ മൊഴി തെറ്റാണെന്നും തന്നെക്കൊണ്ട് നിർബന്ധിച്ച് പറയിപ്പിച്ചതാണെന്നുമാണ് വാരിസ് വെളിപ്പെടുത്തിയിരിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.