സഹാറയുടെ 35-ാം വാർഷിക ഗാലയിൽ സമാഹരിച്ചത് 1.1 മില്യൺ ഡോളർ!

Global Indian Writer · September 11, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

കോസ്റ്റ മെസ (കാലിഫോർണിയ): സൗത്ത് ഏഷ്യൻ ഹെൽപ്പ്‌ലൈൻ ആൻഡ് റഫറൽ ഏജൻസിയുടെ (SAHARA) 35-ാം വാർഷിക ഗാലയിൽ 1.1 മില്യൺ ഡോളർ (ഏകദേശം 9.2 കോടിയോളം രൂപ) സമാഹരിച്ചു. കോസ്റ്റ മെസയിലെ ഹിൽട്ടണിൽ നടന്ന ചടങ്ങിൽ 280-ഓളം അതിഥികൾ പങ്കെടുത്തു.

ദ ഷാ ഹാപ്പിനസ് ഫൗണ്ടേഷനു വേണ്ടി മനു ഷാ, റീക ഷാ എന്നിവർ നൽകിയ 5,00,000 ഡോളറിന്റെ മാച്ചിംഗ് ഗ്രാന്റാണ് തുക വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. സാമൂഹിക സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഈ തുക സഹായിക്കുമെന്ന് സഹാറ ബോർഡ് പ്രസിഡന്റ് വിഭൂതി ഭൂതയും എക്സിക്യൂട്ടീവ് ഡയറക്ടർ മാരിസോൾ സാഞ്ചസും വ്യക്തമാക്കി.

“സീഡ്സ് ഓഫ് ഹോപ്പ്, സ്റ്റോറീസ് ഓഫ് കറേജ്” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സാംസ്കാരിക പരിപാടികളും കലാ ലേലവും നടന്നു.

Share this story

Leave a Comment

Your comment will be visible after admin approval.