മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് :റിപ്പോർട്ടർ ചാനൽ ഓഫീസിൽ റെയ്ഡ്

Global Indian Writer · September 16, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസിൽ വ്യാപക പരിശോധന. കേസുമായി ബന്ധപ്പെട്ട് അഞ്ചിടങ്ങളിലാണ് പൊലീസ് പരിശോധന നടത്തുന്നത്. ഇന്ന് പുലർച്ചെയാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചത്.

കൊച്ചിയിലെ റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട കൊച്ചിയിലെ ഫ്ലാറ്റിലും പരിശോധന നടക്കുന്നുണ്ട്. കൂടാതെ ആന്റോ അഗസ്റ്റിനും സഹോദരങ്ങളുമായി ബന്ധപ്പെട്ട വയനാട്ടിലെ വീടുകളിലും പരിശോധന നടക്കുന്നതായാണ് വിവരം.

Share this story

Leave a Comment

Your comment will be visible after admin approval.