വി.ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ പരാതി നല്‍കി കെപിസിസി വക്താവ്

Global Indian Writer · September 16, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെ പരാതി നല്‍കി കെപിസിസി വക്താവ് രാജു പി. നായര്‍. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് രാജു പി. നായരുടെ മൊഴി രേഖപ്പെടുത്തി.

മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. വി.ഡി സതീശനെതിരായ ഗൂഢാലോചനയില്‍ സമഗ്രമായ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് രാജു പി. നായര്‍ ആവശ്യപ്പെട്ടു.

Share this story

Leave a Comment

Your comment will be visible after admin approval.