റിപ്പോര്‍ട്ടര്‍ ടിവിയിലെ എസ്‌ഐടി റെയ്ഡ് വാര്‍ത്ത നല്‍കിയതിന്റെ പ്രതികാര നടപടിയല്ലെന്ന് മുഖ്യമന്ത്രി

Global Indian Writer · September 17, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയിലെ എസ്‌ഐടി റെയ്ഡ് വാര്‍ത്ത നല്‍കിയതിന്റെ പ്രതികാര നടപടിയല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഗുരുതര കുറ്റകൃത്യങ്ങളിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. മജിസ്ട്രേറ്റിന്റെ സെര്‍ച്ച് വാറണ്ടോടെയാണ് അന്വേഷണ സംഘം പരിശോധനക്കെത്തിയത്. വീട്ടില്‍ നിന്നും അളവില്‍ കവിഞ്ഞ മദ്യം പിടികൂടിയതില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെ എക്സൈസ് കേസുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഇന്ത്യ ടുഡേ റൗണ്ട് ടേബിള്‍ കേരളം’ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് ചാനലിന്റെ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും. ഇത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമല്ല, മറിച്ച് സ്വതന്ത്രമായ അന്വേഷണമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.